വിതുമ്പുന്ന വാക്കുകൾ (Vithumbunna Vaakkukal) Malayalam POEM NEW

 പറയാൻ മറന്ന വാക്കുകൾ തിരമാല പോലെ മുന്നിലായ് തിരശീല മാറ്റി മുന്നിലേക്ക് വന്ന് നിന്നൊരാനേരം

വിതുമ്പിയോ പനിനീരുപോൽ അകന്നുവോ ഇ കാറ്റിൽ മറന്നു പോയോ ആ വാക്ക് തിരമാലയിൽ തിരഞ്ഞു ഞാൻ

തിരികെ പോയി ആ വഴി അടഞ്ഞൊരാവാതിലിൽ ഒരു നോക്കു കാണുവാനായ് നിന്നൊരാനേരം

വിട പറഞ്ഞൊരാമൗനം അലകളിൽ ഓടി മറഞ്ഞു വിരഹത്തിൻ ശോകം നിനക്കായ് കാത്തു ഞാൻ.

മഴയുടെ തുള്ളിയിൽ വിരിയുന്ന മന്ദാരമായ് നിഴലായ് കൂടെ ഞാൻ അലയും തീരം.

വിട പറഞ്ഞൊരാ വാക്ക് ഒരു കാറ്റായ് അലയുന്നു ഓർമ്മകൾ തൻ കൂട്ടിൽ നിനക്കായ് മാത്രം.

Comments