ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു

കൊച്ചി: ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുകയാണ്. സൂചികകള്‍ രണ്ടും റെക്കോര്‍ഡ് നേട്ടത്തിലാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്സ് 300 ലേറെ പോയിന്റ് കൂടി 23300ന് മുകളിലെത്തി. നിഫ്ടി 6900 കടന്നു. ഇന്നു വൈകിട്ട് വരാനിരിക്കുന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ നരേന്ദ്ര മോഡിക്ക് വ്യക്തമായ ലീഡോടെ ഭരണത്തിലേറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിപണി മുന്നേറുന്നത്. ബാങ്കിങ് ഓഹരികളിലും മുന്നേറ്റം പ്രകടമാണ്. മോഡിയോട് ഉറ്റബന്ധം പുലര്‍ത്തുന്ന അഡാനി ഗ്രൂപ്പ് ഓഹരികളില്‍ മുന്നേറ്റം തുടരുന്നു. എന്നാല്‍, റോബര്‍ട്ട് വധേരയുമായി ബന്ധപ്പെടുത്തി ആരോപണങ്ങളുയര്‍ന്ന രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡി.എല്‍.എഫ് ഇടിവിലാണ്.

Comments