പൂരങ്ങളുടെ പൂരം ഇന്ന് വിസ്മയ കാഴ്ചകളുടെ വസന്തം വിരിയിച്ചുകൊണ്ട ് ഇന്ന് തൃശൂര് പൂരം . ലോകത്തിലെ ഏറ്റവും മികച്ച പത്തു കാഴ്ചകളില് ഒന്നായി യുനെസ്കോ തെരഞ്ഞെടുത്ത തൃശൂര് പൂരം തൃശൂര്ക്കാരുടെ ദേശീയ ഉത്സവമാണ്..ഒരു ജനതയുടെ മുഴുവന് ആവേശമാണ് ..മത സൌഹാര്ദ്ദത്തിന ്റെ മനോഹരമായ വേദിയാണ് .. കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാനാണ് പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന് ന തൃശൂര് പൂരത്തിന് തുടക്കം കുറിച്ചത്. രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുള്ള പൂരത്തിന് പിന്നിലുള്ള കഥ ഇങ്ങിനെയാണ് . ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനി ന്നും ഘോഷയാത്രകളെത്തു മായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത ്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (977 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാ ണ്. എത്രകണ്ടാലും മതിവരാത്ത പൂരകഴ്ചകള് കണ്ടാസ്വദിക്കാന ് വിവിധ രാജ്യങ്ങളില് നിന്നും ജനങ്ങള് തേക്കിന് കാട് മൈതാനത്തിലേക്ക് എത്തും .ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രമസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ അല്പ്പസമയത്തിന കം കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോ ടെ പൂരാഘോഷങ്ങള്ക്ക് തുടക്കമാകും.11.30ന് പ്രസിദ്ധമായ മഠത്തില് വരവും 2 മണിക്ക് ഇലഞ്ഞിത്തറ മേളവും നടക്കും. മഴമേഘങ്ങള് ഭീഷണി മുഴക്കിയ ഇത്തവണത്തെ പൂരം പതിവുപോലെ ഭംഗിയായി നടക്കണേ എന്ന പ്രാര്ഥനയിലാണ് ത്രിശൂര്ക്കാര്‍ .

Comments