ഹമാരാ ബജാജ് മുതല്‍ വാന്‍ഡാമിന്റെ എപിക് സ്പളിറ്റ് വരെ- കാലം മായ്ക്കാത്ത പരസ്യങ്ങള്‍ - See more at: http://www.asianetnews.tv/business/article/11008_the-era-of-auto-ads#sthash.M8PO3Ccp.dpuf
ഹമാരാ ബജാജ് മുതല്‍ വാന്‍ഡാമിന്റെ എപിക് സ്പളിറ്റ് വരെ- കാലം മായ്ക്കാത്ത പരസ്യങ്ങള്‍
സ്നേഹം പിടിച്ചുവാങ്ങാന്‍ അണിഞ്ഞൊരുങ്ങി പുതിയ മേക്കപ്പിലെത്തുന്ന ഒരു കാമുകനാണ് പരസ്യമെന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയാം. നോക്കാതെ പോകുന്നവരെ ആകര്‍ഷിച്ച് ഒന്നു വീഴ്ത്തുകയെന്നതാണ് പരസ്യത്തിന്റെ പ്രാഥമിക ഉന്നം.
വര്‍ഷങ്ങള്‍ പരസ്യങ്ങള്‍ക്ക് വരുത്തിയ മാറ്റങ്ങള്‍ കാണുക രസകരമാണ്, വ്യത്യസ്തമാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്ലാതിരുന്ന കാലത്തിറങ്ങിയ ഹമാരാ ബജാജ് മുതല്‍ അടുത്തെയിടെ പുറത്തിറങ്ങിയ വോള്‍വായുടെ പരസ്യത്തിലെ ക്ലോഡ് വാന്‍ഡാമിന്റെ എപിക് സ്പളിറ്റ് വരെയൊന്ന് ഓര്‍ത്തുനോക്കാം. വാഹനപരസ്യങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നതെങ്കിലും അക്കാലത്തെ മറ്റുപരസ്യങ്ങളെക്കുറിച്ചും ഓര്‍മിക്കാതിരിക്കാനാവില്ല.
മനസ്സുതൊട്ട പരസ്യങ്ങള്‍
"മറ്റൌഷധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി " തൃശൂര്‍ നെല്ലായില്‍ പ്രവര്‍ത്തിക്കുന്ന ഔഷധ കമ്പനിയുടെ ഈ ആകാശവാണി പരസ്യവാചകം പുതുതലമുറയ്ക്ക് പരിചയം കാണാന്‍ ഇടയില്ല. ദൂരദര്‍ശനും ആകാശവാണിയുമാണ് മലയാളികളുടെ പരസ്യസങ്കല്‍പ്പങ്ങള്‍ക്ക് ആദ്യകാലത്ത് ശ്രവ്യദൃശ്യരൂപങ്ങള്‍ നല്‍കിയത്.
"സത്യം ശിവം സുന്ദരം" ദൂരദര്‍ശന്റെ ലോഗോയുടെ താഴെ മിന്നിമറയുന്ന ആപ്ത വാക്യം. അതിനു ശേഷം നിജാം പാക് , ഡാബര്‍, ബ്രാഹ്മിന്‍സ് പല്‍പൊടി, രാധാസ് ,ചന്ദ്രിക ഇദയം നല്ലെണ്ണ, നിര്‍മ്മ ,റീഗല്‍ തുള്ളി നീലം, വിക്കോ ടര്‍മറിക്, വീല്‍, ഉജാല ഇവയുടെ പരസ്യങ്ങള്‍. സര്‍ഫിലെ സുഷമാജിയെ പോലെ നമ്മുടെ വീട്ടമ്മമാരെ സ്വാധീനിച്ച മറ്റൊരാള്‍ കാണില്ല.
'ഹമാരാ ബജാജ്''- പരസ്യത്തിനപ്പുറം ഉത്പന്നവുമായി ഉപഭോക്താവിനുള്ള ബന്ധം വെളിപ്പെടുത്തി, വര്‍ഷങ്ങളോളം മനസുകളില്‍ തങ്ങിനിന്ന ഒരു പരസ്യമാണ്. ആ കാലഘട്ടത്തില്‍ അച്ഛനുമൊപ്പം സ്കൂട്ടറില്‍ പോകുന്ന ഏതൊരുകുട്ടിയും ഹമാരാ ബജാജെന്ന് പാടിയിട്ടുണ്ടാകും .
ബി എം ഡബ്ല്യൂവിനുവേണ്ടി അമിരാറ്റി ആന്റ് പ്യൂരിസ് എന്ന പരസ്യകമ്പനി എഴുതിയ ടാഗ്‌ലൈനാണ് - ‘ദ അള്‍ട്ടിമേറ്റ് ഡ്രൈവിംഗ് മെഷീന്‘. ഈ വാചകം ബൈക്കില്‍ വരെ എഴുതിനടക്കുന്ന രീതിയില്‍ ആ വാക്കുകള്‍ യുവാക്കളെ സ്വാധീനിച്ചു. കാലം മായ്ക്കാത്ത ഈ പരസ്യങ്ങള്‍ പലതും യുട്യൂബ് പോലുള്ള മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ ഇപ്പോഴും കാണുന്നുണ്ട്.

ഈ പരസ്യം ഒരു ഇന്ത്യക്കാരനും മറക്കാന്‍ കഴിയില്ല. ഹമാരാ ബജാജ്...ഹമാരാ ബജാജ്
Comments
Post a Comment