വന്‍ റിലീസുകള്‍ക്ക് തമിഴകം തയ്യാറെടുക്കുന്നു

kathi-new2014 പൂര്‍ത്തിയാകാന്‍ രണ്ടര മാസം മാത്രം ശേഷിക്കെ വന്‍ റിലീസുകളുമായി തമിഴകം. രജനീകാന്ത് ചിത്രം ലിംഗ, വിക്രം ചിത്രം ഐ എന്നിവ റിലീസിനൊരുങ്ങുന്നതോടെ പല ചെറു ചിത്രങ്ങളുടെയും റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടി.
ഒക്ടോബര്‍ അവസാനവാരം രണ്ട് വന്‍ ചിത്രങ്ങളാണ് തമിഴില്‍ തയ്യാറെടുക്കുന്നത്. എ ആര്‍ മുരുഗദോസ് – വിജയ് ടീം ഒന്നിക്കുന്ന കത്തി, ശ്രുതി ഹാസന്‍- വിശാല്‍ ജോഡിയുടെ പൂജ എന്നിവ ഒക്ടോബറില്‍ എത്തുമ്പോള്‍ ഐ നവംബറിലെത്തും. ലിംഗയുടെ റിലീസ് ഡിസംബറിലാണ്.  ഐ, ലിംഗ എന്നീ വന്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളെ സംബന്ധിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ എത്ര സ്‌ക്രീനുകള്‍ വേണമെന്നതില്‍ യാതൊരു നിര്‍ബന്ധങ്ങളുമില്ല. തീയറ്ററുകള്‍ തങ്ങളെ തേടിവരുമെന്നതില്‍ അവര്‍ക്ക് സംശയമില്ലാത്തത് തന്നെ കാരണം.
അതിനിടെ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം അനേഗന്‍, കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്‍, പ്രിയ ആനന്ദ് സൂരി ടീമിന്റെ ഒരു ഊരിലെ രണ്ട രാജ എന്നീ ചിത്രങ്ങല്‍ തീയറ്ററുകള്‍ക്കായി ബുദ്ധിമുട്ടും. എന്നിരുന്നാല്‍ തന്നെയും തരാമൂല്യ ചിത്രങ്ങളെന്ന പേരില്‍ വലിയ പ്രതിസന്ധിയുണ്ടാകില്ല. വിജയ് സേതുപതിയുടെ ഇദം പൊരുള്‍ എവള്‍, സിഥാര്‍ഥ്-പൃത്ഥിരാജ് ടീമിന്റെ കാവ്യ തലൈവന്‍, വിശാല്‍ ചിത്രം മദഗദരാജ, ആര്യയുടെ മേഘമന്‍, ഗൗതം കാര്‍ത്തികിന്റെ സിപ്പായി, വയ് രാജ വയ് എന്നീ ചിത്രങ്ങള്‍ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. അതേസമയം പല ചെറുചിത്രങ്ങളും റിലീസ് 2015ലേക്ക് നീട്ടി. വമ്പന്‍ സ്രാവുകള്‍ക്കൊപ്പം മത്സരിച്ച മുങ്ങിപ്പോകാതിരിക്കാന്‍ നിര്‍മാതാക്കള്‍ ഒന്നടങ്കം പെടാപ്പാടിലാണ്.

Comments