സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി


liകൊച്ചി:വിനയന്റെ പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ ഫെയ്‌സ്ബുക്കിലുടെ
വിനയനാണ് പുറത്ത് വിട്ടത്. ഗ്രാഫിക്‌സിനും ത്രിഡി വര്‍ക്കിനും പ്രാധാന്യം നല്‍കിയാണ് ട്രെയിലര്‍. ഗ്രാഫിക്‌സിനെ വിമര്‍ശിക്കുന്നവര്‍ക്കും വിനയന്റെ മറുപടിയുണ്ട്.സമയമെടുത്ത് ചെയ്തത് കൊണ്ട് തെറ്റില്ലാത്ത റിസല്‍ട്ടാണ് ചിത്രം നല്‍കുന്നത്. സിനിമ പാഷനാണ്. ബുദ്ധിയും ശരീരവും പ്രവര്‍ത്തിക്കുന്നിടത്തോളം കാലം സിനിമയിലുണ്ടാകും. അത് തടയാന്‍ മരണം വരെയും ഒരു ശക്തിയേയും അനുവദിക്കില്ലെന്നും വിനയന്‍ പറയുന്നു.
വിനയന്‍ എന്തിന് ഗ്രാഫികിസിനു പിന്നാലെ പോകുന്നു എന്ന് ചോദിക്കുന്നവരോടുള്ള മറുപടി ഇതാണ്. തുടക്കം മുതല്‍ ആക്ഷനും ഫാന്റസിയും മാറി മാറി പരീക്ഷിച്ചിട്ടുള്ളയാളാണ് താന്‍. ത്രിഡിയും ഗ്രാഫിക്‌സും തനിക്ക് അന്യമല്ല. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനൊപ്പം തന്റെ ആദ്യകാല സിനിമകളിലേത് പോലെ മനസില്‍ തട്ടുന്ന കഥയും ലിറ്റില്‍ സൂപ്പര്‍മാന്‍ ഉറപ്പ് നല്‍കുമെന്നും വിനയന്‍. വില്ലിയെന്ന ആണ്‍കുട്ടിയുടെ കഥയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ പറയുന്നത്. പുതുമുഖം ഡെനിയാണ് സൂപ്പര്‍മാന്‍ വേഷത്തില്‍.

Comments