കെ.എല്‍.10 -പത്ത്‌




മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ മൊഹ്‌സിന്‍ പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കെ.എല്‍.10 -10. ഡബിള്‍ഡക്കര്‍ ഡ്രീംസ്, എല്‍.ജെ.ഫിലിംസ് എന്നിവയുടെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യു, സതീഷ് കുമാര്‍, ലാല്‍ ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണിമുകുന്ദനും പുതുമുഖം ചാന്ദ്‌നിയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കെ.എല്‍.10-10-ന്റെ ചിത്രീകരണം മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. നാട്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ് അഹമ്മദ്. മലപ്പുറത്തെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ അംഗമാണ് അയാള്‍. അഹമ്മദിന്റെ ജീവിതത്തിലേക്ക് ഷാമിയ എന്ന ആര്‍ക്കിടെക്ട് കടന്നു വരുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. 

സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇര്‍ഷാദ്, നീരജ് മാധവ്, ശ്രീനാഥ് ഭാസി, അനീഷ് ജി. മേനോന്‍, മാമുക്കോയ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, തോമസ് കുര്യാക്കോസ്, കല്പന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം: വിഷ്ണു നാരായണന്‍. എഡിറ്റിങ് : മനോജ്. അസോ.ഡയറക്ടര്‍: ടിനു പാപ്പച്ചന്‍. പ്രൊഡ.കണ്‍ട്രോളര്‍: ഹാരിസ് ദേശം. പ്രൊഡ.എക്‌സിക്യൂട്ടീവ്: ബിനു മുരളി. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. എല്‍.ജെ.ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Comments