
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി ഒടുവില്‍ ഇന്ത്യയിലെത്തി. കമ്പനിയുടെ സബ്‌സിഡിയറിയായ ഡ്യുക്കാട്ടി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി. ഡ്യുക്കാട്ടിയുടെ 12 ാം സബ്‌സിഡിയറിയാണിത്. സ്‌ക്രാംബ്ലര്‍ ക്ലാസിക്, ത്രോട്ടില്‍ വകഭേദങ്ങള്‍ അവര്‍ കമ്പനിയുടെ ഗുര്‍ഗാവ് ഷോറൂമില്‍ അവതരിപ്പിച്ചു. ലോകത്തെ ഡ്യുക്കാട്ടിയുടെ ഏറ്റവും വലിയ ഷോറൂമാണ് ഗുര്‍ഗാവിലേത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുംബൈയിലും ഡല്‍ഹിയിലും നിലവില്‍ ഡ്യുക്കാട്ടി ഷോറൂമുകളുണ്ട്. ബാംഗ്ലൂര്‍ ഷോറൂം ഈവര്‍ഷം ഒക്ടോബറില്‍ തുറക്കും. രാജ്യം മുഴുവന്‍ വിതരണ ശൃംഘല വ്യാപിപ്പിക്കാനാണ് ഡ്യുക്കാട്ടിയുടെ നീക്കം. ഹൈദരാബാദിലും കമ്പനി ഷോറൂം ഈവര്‍ഷംതന്നെ തുറക്കും. ഇന്ത്യയില്‍ ബൈക്ക് നിര്‍മ്മാണം തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയില്ല. തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതിചെയ്ത ബൈക്കുകളാവും ഡ്യുക്കാട്ടി ഇന്ത്യയില്‍ വിറ്റഴിക്കുക. പ്രിസിഷന്‍ മോട്ടോഴ്‌സ് ഇന്ത്യവഴിയാണ് ഡ്യുക്കാട്ടി ബൈക്കുകള്‍ ഇതുവരെ ഇന്ത്യയില്‍ ലഭ്യമാക്കിയിരുന്നത്. ഡ്യുക്കാട്ടി ഇന്ത്യ പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രിസിഷന്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ ഡ്യുക്കാട്ടി ഡീലര്‍മാരില്‍ ഒരാളായിമാറും.
Comments
Post a Comment