പ്രതിഷേധം
(കഥാ പാരമ്പര)
തിരക്കേറിയ പാതകളും ആൾക്കൂട്ടങ്ങൾക്കും ഇന്നത്തേക്ക് വിടാ. അല്ല എന്നത്തേക്കും വിട ആകുമോ എന്നറിയില്ല. അത്രക്കുണ്ട് പ്രതിഷേധ കൂമ്പാരങ്ങളും ധർണകളും സമരങ്ങളുമെല്ലാം .
ഇതെല്ലാം വേണ്ടെന്ന് പറഞ്ഞാലും ആഘോഷിക്കുന്നവർ , സ്വന്തം കാര്യമോ താൻ വിശ്വസിക്കുന്ന കാര്യത്തെ പറ്റിയോ ആരെങ്കിലും എന്തെകിലും പറഞ്ഞാൽ മാത്രം പ്രതിക്ഷേധിക്കുന്നവർ മതത്തിനു വേണ്ടി പ്രതിക്ഷേധിച് സ്വയമേ നാറുന്നവർ .
പെട്രോളിനും ഫ്രണ്ട്ഷിപ്പിനും വേണ്ടി കാര്യമെന്ത് എന്ന് അറിയാതെ പ്രതിക്ഷേധിക്കുന്നവർ. ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമത്തിലും കാണുന്ന കള്ള വാർത്തകൾക്ക് അടിമപ്പെടുകയും അത് വെച്ചുകൊണ്ട് പ്രതിക്ഷേധിക്കുന്ന മറ്റുചിലർ. ഇതെല്ലം സ്വാതന്ത്ര്യം വേണ്ടുവോളമുള്ള നമ്മുടെ നാട്ടിലാണെന്നു ഓർക്കുക
കാര്യമെന്തൊക്കെ ആയാലും നമ്മുടെ നായകൻ നാട്ടിൻപുറത്തുകാരനാണ് അവൻ കോളേജിൽ അവധി കിട്ടാൻ വേണ്ടി ആണ് പ്രതിക്ഷേധിക്കുന്നത് .
അവനാണ് സാം അച്ഛനും അമ്മയ്ക്കും ഏക മകൻ കാര്യമെന്തകെ ആയാലും എല്ലാ വീട്ടിലെയും പോലെ അമ്മയ്ക്കു സീരിയൽ എങ്ങനെയാണോ അതുപോലെയാണ് അച്ഛന് വാർത്താ പരമ്പരകളും എല്ലാ ദിവസവും അവനും അച്ഛനോടൊപ്പം വാർത്തകാണാറുണ്ട് അച്ഛൻ ടിവിയുടെ മുന്നിൽ ഇരുന്ന് പ്രതിക്ഷേധിക്കുന്ന കാഴ്ച അവനും കാണാറുള്ളതാണ് അല്ലേലും മലയാളികൾ അങ്ങനെയാണ് ടിവിയുടെ മുന്നിൽ ഇരുന്ന് ഒരുകാര്യവുമില്ലാതെ പ്രതിക്ഷേതികും കാര്യത്തോട് അടുക്കുമ്പോൾ തകിടം മാറിയും.
അങ്ങനെ ഇരിക്കെ ആ വാർത്താ പ്രകമ്പനം കൊള്ളിച്ചെത്തി ഫേസ്ബുക്കിൽ നമ്മൾ കൊടുക്കുന്ന വിവരങ്ങളെല്ലാം ഏതോ കമ്പനി അവരുടെയും മറ്റു താല്പര്യ കാരുടെയും ആവിശ്യത്തിന് വേണ്ടി ചോർത്തുണ്ട് അത്രേ
(തുടരും)
x
Comments
Post a Comment