Spoor full movie (2017)

 


Spoor(2017)

മൃഗങങളോട് ഇഷ്ട്ടമുള്ളർക്ക് തീർച്ചയായും ഇഷ്ട്ട്‌മാകുന്ന ഒരു പടം ആണ് സ്പൂർ.

പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്‍റെ രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത്.വളർത്ത് നായകളെ അവർ സ്വന്തം മക്കളെ പോലെയാണ് കാണുന്നത്. ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ അവർക്ക് ആകുന്നില്ല. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, ആരാണീ കൊലപാതകി എന്ന് പോലീസിന് കണ്ടെത്താൻ ആകുന്നില്ല എല്ലാ കൊലപാതകം നടന്ന സ്ഥലത്തു നിന്നും മൃഗങ്ങളുടെ കാൽപാടുകൾ കിട്ടുന്നു.മൃഗങ്ങളെ വിനോദത്തിന് കൊന്നു തള്ളുന്ന ചില നാട്ടു സംസ്‌കാരങ്ങൾക്കെതിരെ ...മൃഗങ്ങൾ മനുഷ്യനാൽ  വേട്ടയാടപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരും    മനുഷ്യന് അടിമപ്പെട്ടു ജീവിക്കേണ്ടവരുമാണെന്ന ചില മതപുരോഹിതരുടെ  ആഹ്വാനങ്ങൾക്കെതിരെയുമൊക്കെ ശബ്ദമുയർത്തുന്ന ഒരു പോളിഷ് സിനിമയാണ് Spoor ( Pokot ). 

മൃഗങ്ങൾക്കു വേണ്ടിയും പ്രതികാരം ചെയ്യാൻ ആളുണ്ട് ഭൂമിയിൽ. മൃഗങ്ങൾ അന്യായമായി വേട്ടയാടി കൊല്ലപ്പെടുമ്പോൾ  വേട്ട നടത്തിയ വേട്ടക്കാരും കൊല്ലപ്പെടുന്നു.. 

മനോഹരമായ ദൃശ്യങ്ങളും  ,ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്,പോളണ്ട് പോലെയുള്ള വന്യമൃഗങ്ങൾ ധാരാളമായുള്ള, നായാട്ട് നിയമപരമായി അനുവദിക്കപ്പെട്ട രാജ്യത്ത് ഈ സിനിമയുടെ പ്രസക്തി എടുത്തു പറയേണ്ടതാണ്. ഈ സിനിമയുടെ കഥ നമ്മളോട് പറയുന്നതും നായാട്ട് കലണ്ടറിലൂടെയാണ്. ശൈത്യം,ശിശിരം, വസന്തം തുടങ്ങി എല്ലാ ഋതുക്കളും കാണിക്കുന്ന ഫ്രെയിമുകളൊക്കെ ഗംഭീരം തന്നെ പ്രകൃതി ഭംഗി കൊണ്ടും ഡയറക്ഷൻ കൊണ്ടും.

പിന്നെ എനിക്ക് കുറച്ച് പോരായ്മയായി തോന്നിയത് ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് അടിപ്പിച്ചു. എന്നാലും ഒരു നല്ല ഒരു ക്രൈം ത്രില്ലർ സിനിമ തന്നെ ആണ് spoor.

Comments