ഈ അടുതിടക്ക് കണ്ടതിൽ 100% സംതൃപ്തി കിട്ടിയ പടം❤️
2014 ൽ ഇറങ്ങിയ പടം ആയിട്ട് ഇപ്പളാണോ കാണുന്നത് എന്ന് തോന്നിച്ച പടം.....
90% പേശി ചലനം പോലും ഇല്ലാണ്ട് ആയിട്ടും ലോകത്തെ മുഴുവൻ ഞെട്ടിച്ച.വീൽച്ചയറിൽ കൈത്തണ്ട മാത്രം ചലിപ്പിച്ചു ശാസ്ത്രലോകത്തെ ആകെ ഞെട്ടിച്ച ഐന്‍സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് വിധിയോടു പോരടിച്ചാണ് സമയത്തെ സംബന്ധിച്ച തന്‍റെ സിദ്ധാന്തം അവതരിപ്പിച്ചത്. തീര്‍ത്തും തളര്‍ന്നു പോയ തന്‍റെ ശരീരത്തിന്‍റെ പരിമിതികളെ ബുദ്ധിയും മനുഷ്യ പ്രയത്ന വും കൊണ്ട് അദ്ദേഹം മറികടക്കുന്നു. ജീവിതം കൈവിട്ടുപോയ നിമിഷത്തില്‍ അത് സ്നേഹം കൊണ്ട് പൊരുതി തോൾപ്പിക്കുകയാണ് സ്റ്റീഫൻ.
ജെയ്നിൽ നിന്ന് നാം കാണുന്ന സ്നേഹവും പിന്തുണയും പറഞ്ഞ് അറിയിക്കാൻ പറ്റില്ല അതിനൊക്കെ അപ്പുറം ആണ്. കൃപയുടെയും കരുതലിന്റെ യും സ്ത്രീയാണ് ജെയ്ൻ. അവരുടെ മൂന്ന് മക്കളെ വളർത്തുകയും സ്റ്റീഫൻ ന്റെ കാര്യങ്ങളും ചെയ്ത് കൊടുക്കണ ജെയിൻ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായില്ല.❤️❤️❤️❤️❤️❤️❤️
ഒരു പക്ഷെ ജെയിൻ സ്റ്റീഫന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് സ്റ്റീഫന് ഇത്രയും ഉയരത്തിൽ എത്താൻ സാധിക്കില്ലായിരുന്ന്...
Eddie Redmayne എന്ന നടന്റെ പ്രകടനം 🔥💯.
ഇതിലും വലിയ ഒരു ഓപ്ഷൻ ഇല്ല.അത്ര തന്നെ മികച്ച രീതിയിൽ പ്രൊഫസ്സറെ അവതരിപ്പിച്ചു.
Making കൊണ്ടും ഡയറക്ഷൻ കൊണ്ടും തിരക്കഥ കൊണ്ടും എല്ലാം മികച്ച ഒരു പടം💯
#MUST_WATCH

Comments
Post a Comment