ഇത് ഒരു റിയൽ സ്റ്റോറി ആണ് എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ ‘ട്രാക്ക്സ്’ എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ജോൺ കറാൻ ആണ് ഈ ചിത്രം ഒരുക്കിയത്. ട്രാവൽ,അഡ്വഞ്ചർ Catogary സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട പടം🔥
അമ്മയുടെ മരണ ശേഷം ബാല്യം ദുരിതപൂർണവും അസുരക്ഷിതത്വം നിറഞ്ഞതുമാരുന്ന്. ഓസ്ട്രലിയൻ ഭൂഖണ്ഡത്തിന്റെ 35% ഭാഗങ്ങളും മരുഭൂമിയോ മരുഭൂമിക്ക് സമാനമായ വരണ്ട കലാവസ്ഥയുള്ള പ്രദേശങ്ങളോ ആണ്. 1975 ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ മരുഭൂമി കാൽനടയായി മറികടക്കുക എന്ന ലക്ഷ്യവുമായി റോബിൻ ഡേവിഡ്സൺ ആലിസ് സ്പ്രിങ്ങ്സിൽ എത്തി. ആസ്ത്രേലിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഇത്. രണ്ട് വർഷത്തോളം അവൾ ഇവിടെ താമസിച്ചു കൊണ്ട് യാത്രക്കുള്ള ഒട്ടകത്തെയും ബാക്കി ഒരുക്കങ്ങളും നടത്തി. 1977 ൽ നാല് ഒട്ടകങ്ങൾക്കും തന്റെ വളർത്തുനായ്ക്കുമൊപ്പം അവൾ യാത്ര ആരംഭിച്ചു. 2700 കിലോമീറ്ററോളം നീളുന്നതായിരുന്നു ആ യാത്ര. ഈ യാത്രാനുഭവമാണ് ‘ട്രാക്ക്സ്’ നമ്മോട് പങ്കുവെയ്ക്കുന്നത്
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഒരു motivation കൂടി ആണ് ഈ സിനിമ ❤️

Comments
Post a Comment