Welcome home full movie

 




പേര് : വെൽക്കം ഹോം

Welcome Home (2020) 

ഭാഷ : ഹിന്ദി

സംവിധാനം : Pushkar Mahaba

ജോണർ : #Drama #Horror #Thriller

IMDb : ⭐️ 7.7/10


സിനിമയുടെ വിശദാംശങ്ങൾ 👇



A 🔞

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി, അങ്കിത സാരംഗിന്‍റെ തിരക്കഥയില്‍, പുഷ്കർ മഹാബ സംവിധാനം ചെയ്ത്, 2020 ൽ SONY Liv ഇറക്കിയ വളരെ മികച്ച ഒരു ഹൊറർ, സർവൈവൽ, ത്രില്ലർ, ഹിന്ദി സിനിമയാണ് വെൽക്കം ഹോം''

ഗോത്രാധ്യപത്യമുള്ള കുടുംബപശ്ചാത്തലത്തിന്റെ എല്ലാ ദുരിതവും പേറി, അതെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാതെ വേറെ നിവൃത്തി ഇല്ലെന്ന് കരുതി ജീവിക്കുന്ന അധ്യാപകരായ അനുജയും, നേഹയും എന്ന രണ്ട് പെണ്‍കുട്ടികള്‍, അവര്‍ സെൻസസ് എടുക്കുവാൻ വേണ്ടി ഖുബാല എന്ന ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു വീട്ടിൽ എത്തുന്നു,

ചെന്ന പാടെ തന്നെ അവർക്ക് അവിടെ എന്തോ പന്തികേട് അനുഭവപ്പെട്ടു. കാര്യങ്ങൾ ചോദിച്ച് അവർ പെട്ടെന്ന് ഇറങ്ങിയെങ്കിലും, അവിടെ കണ്ട ഗർഭിണിയായ സ്ത്രീയുടെ ശരീരത്തിൽ കണ്ട ചില മുറിപ്പാടുകളും, അവരുടെ അവ്യക്തമായ സംസാരവും ഒക്കെ അനുജയെ വീണ്ടും ആ വീട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു, അനുജയുടെ നിർബന്ധത്തിന് വഴങ്ങി നേഹയും കൂടെപ്പോകുന്നു.

എന്നാൽ ഇത്തവണ അവരെ വരവേറ്റത് വളരെ ഭീതികരമായ അനുഭവങ്ങൾ ആയിരുന്നു. നാല് പേർ മാത്രമുള്ള ആ വീട്ടിൽ അവർ അകപ്പെടുകയും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന കൊടും ക്രൂരതകളും, ആ വീടിനുള്ളിലെ രഹസ്യങ്ങളെക്കുറിച്ചും, തുടർന്ന് നടക്കുന്ന അവിശ്വസനീയവും, അസഹ്യവുമായ സംഭവങ്ങളുമാണ് സിനിമ പറയുന്നത്....


ഈ സമൂഹത്തിൽ, സ്ത്രീകളോടുള്ള മനോഭാവം, ആണത്തബോധത്തിലധിഷ്ടിതമന്നെന്ന് സിനിമയുടെ തുടക്കത്തിൽ തന്നെ ചൂണ്ടികാണിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സിനിമ, വയലൻസ് നിറഞ്ഞ ഹൊറർ ത്രില്ലറിനുപരി, സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി കണക്കാക്കുന്ന 'ആർഷ ഭാരത പുരുഷാധിപത്യ 'സമൂഹത്തെ വളരെ വ്യക്തമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു..

ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത നമ്മുടെ മനസ്സിനെ പിടിച്ചുലക്കുന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ....

ഒറ്റ വാക്കിൽ പറഞ്ഞാൽ തീർച്ചയായും കണ്ടിരിക്കേണ്ട, എന്നാൽ കണ്ടു കഴിഞ്ഞാൽ എല്ലാം കൊണ്ടും നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ഗംഭീര ചിത്രം....


"നിങ്ങള്‍ ഒരു ലോല ഹൃദയര്‍ അല്ലെങ്കില്‍ മാത്രം"....


A 🔞


നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ അറിയിക്കുവാൻ

Comments