ബിറ്റ്കോയിൻ എന്താണ് എന്ന് അറിയുന്നതിന് മുൻപ് നമ്മൾ ക്രിപ്റ്റോകറൻസി എന്നാൽ എന്താണ് എന്ന് മനസ്സിലാക്കണം . ക്രിപ്റ്റോകറൻസിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗധിക രൂപമില്ലാത്ത വെർച്വൽ കറൻസിയാണ് അല്ലെങ്കിൽ നാണയമാണ് ക്രിപ്റ്റോകറൻസി. സോഫ്റ്റ്‌വെയർ കോഡ് എന്നും ഇവയെ പറയുന്നു. 2008 ൽ സതോഷി നകമൊട്ടോ ആണ് ക്രിപ്റ്റോകറൻസി കണ്ടുപിടിച്ചത്. ബിറ്റ്കോയിൻ, ഇതേറിയം,റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റേല്ലർ ഇവയെല്ലാമാണ് ക്രിപ്റ്റോകറൻസിയുടെ രൂപങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും ആദ്യത്തേയ്ത്തുമാണ് ബിറ്റ്കോയിൻ. ബിറ്റ്കോയിൻ ശരിയായി ഗ്രഹിക്കണമെങ്കിൽ ക്രിപ്റ്റോഗ്രഫിയും പീർ ടു പീർ നെറ്റ്‌വർക്കുകളുടെ പ്രവർത്തനത്തിലുള്ള സാമാന്യ ധാരണ അത്യാവശമാണ്. ഇന്ത്യയിൽക്രിപ്റ്റോകറൻസി നിയമവിധേയമാക്കിയിട്ടില്ല.2018 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോകൻസിക്കു ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, നേപ്പാൾ, ബൊളീവിയ, വിയറ്റ്നാം എന്നിവിടങ്ങളിലും ക്രിപ്റ്റോകൻസി നിരോധിച്ചിട്ടുണ്ട്.
സവിശേഷതകൾ
1. വികേന്ദ്രികൃത നാണയമാണ്.
2. പീർ ടു പീർ പ്രവർത്തനമാണ്.
3. വൈർച്വൽ കറൻസിയാണ്.
4. സുരക്ഷിതമായ അന്തരാഷ്ട്ര ഇടപാടുകൾക്ക് സഹായിക്കുന്നു.
5. വളരെ പെട്ടന്ന് തന്നെ ഇടപാടുകൾ നടത്താം. ബ്ലോക്ക് ചെയിൻ സംവിധാനം ഉപയോഗിക്കുന്നു.
ബിറ്റ്കോയിൻ പ്രവർത്തനം
ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തിലേക്ക് പണം ഇടപാട് നടത്തുമ്പോൾ നമ്മൾ സാധാരണയായി ചെയ്യാറുള്ളത് ഒരു ബാങ്കിനെ ആശ്രയിച്ചാണ്.ഇത്രയും നടപടികൾ ഒന്നുമില്ലാതെ നേരിട്ട് പണമിടപാട് നടത്താൻ സഹായിക്കുന്നത് ക്രിപ്റ്റേകറൻസി. പണം കൈമാറുന്നത് ഒരു കണക്ക് പുസ്തകത്തിൽ രേഖപെടുത്തേണ്ടതുണ്ട്. ഇങ്ങനെ മറ്റൊരാൾ ഈ ഇടപാടിനെ കണക്ക് പുസ്തകത്തിൽ രേഖപെടുത്ത്‌ന്നതിനെ ബിറ്റ്കോയിൻ മൈനിംഗ് എന്ന് പറയുന്നു. ഇങ്ങനെ രേഖപ്പെടുത്തുന്നയാൾക്ക് ഒരു പ്രതിഫലം ലഭിക്കും അതാണ് ബിറ്റ്കോയിൻ. അതുമാത്രമല്ല ഈ പ്രവർത്തനം ചെയ്യുന്നയാൾക്ക് ബിറ്റ്കോയിൻ റിസേർവിൽ നിന്നും ഒരു ചെറിയ തുക ലഭിക്കുന്നു.
ഗുണങ്ങൾ
• ഉയർന്ന പ്രതിഫലം.
• പെട്ടന്ന് തന്നെ ഇടപാടുകൾ നടത്താം.
• നേരിട്ടുള്ള ഇടപാടുകൾ.
• കേന്ദ്രികൃത ഭരണ സംവിധാനം ഇല്ല.
ദോഷങ്ങൾ
• എല്ലാ രാജ്യങ്ങളിലും ഇതു അംഗീകരിച്ചിട്ടില്ല.
• സൈബർ ഹാക്കിങ് ഉണ്ടാകാം.
• ഇടപാട് നടത്തുന്നവരുടെ വിവരങ്ങൾ പുറം ലോകത്തിന് അറിയാൻ സാധിക്കാത്തതിനാൽ ഇതുവഴി ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വെഴിവെച്ചേക്കാം.

Comments
Post a Comment