ചേരുവകൾ
Ø കൊഞ്ച് വൃത്തി ആക്കിയത് 500gm
Ø ചെറിയ ഉള്ളി 20 എണ്ണം
Ø വെളുത്തുള്ളി 6 അല്ലി
Ø ഇഞ്ചി 1 കഷ്ണം.
Ø കറിവേപ്പില
Ø പച്ചമുളക് 3 എണ്ണം
Ø തക്കാളി 1 എണ്ണം
Ø മുളകുപൊടി 2.5 ടീസ്പൂണ്.
Ø മഞ്ഞൾപൊടി ¼ ടീസ്പൂൺ
Ø കുടം പുളി 1 എണ്ണം
Ø വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
Ø ഉപ്പ് ആവിശ്യത്തിന്
Ø കടുക് ½ ടീസ്പൂൺ
Ø വറ്റൽമുളക്
Ø തേങ്ങാപാൽ 1/2 കപ്പ്
തയ്യാറാക്കുന്നവിധം
v പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.പിന്നെ
വറ്റൽ മുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റി എടുക്കേണ്ടതാണ്.
v അറിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി , ഇഞ്ചി , വെളുത്തുള്ളി
, പച്ചമുളക് , തക്കാളി , എന്നിവയും ചേർത്ത് നന്നായി ഇളക്കുക .
v നല്ലതുപോലെ വഴണ്ട് വരുമ്പോൾ മഞ്ഞൾ പൊടി , മുളക് പൊടി , മല്ലിപൊടി
, എന്നിവ ചേർത്ത് നന്നായി ഇളക്കുക.
v ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന തേങ്ങാ പാൽ ചേർക്കുക.
v ആവിശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക.
v തിളച്ചു വരുമ്പോൾ വൃത്തി ആക്കി വെച്ചിരിക്കുന്ന കൊഞ്ച് ഇട്ടുകൊടുത്ത
ശേഷം തീ കുറച്ചു വെച്ച വേവിക്കാം.

Comments
Post a Comment