എന്താണ് കാവ്?


 മതപരമായ കാരണങ്ങളാൽ സംരക്ഷിക്കപ്പെടുന്ന സസ്യ - ജന്തു സമൂഹത്തെയാണ് കേരളത്തിൽ കാവുകൾ എന്ന് അറിയപ്പെടുന്നത്.വളരെ വിരളമയി കാണപ്പെടുന്ന പല സസ്യ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണ് മിക്ക കാവുകളും.ഉഷ്ണമേഖല നിത്യഹരിത വനങ്ങൾക്ക് തുല്യമായ പദവിയാണ് കേരളത്തിലെ കാവുകൾക്ക് ഗവേഷകർ നൽകിയിരിക്കുന്നത്. സസ്യ പർവതങ്ങളിലെ കാടുകൾക്ക് തുല്യമായ ജൈവവൈവിദ്യം പല കാവുകളിലും കാണാറുണ്ട്.കേരളത്തിലെ മിക്ക തറവാട്കളിലും കാവുകൾ ഒരു കാലത്ത് സംരക്ഷിച്ചിരുന്നു. പഴയകാലത്തു ഒരു തറവാടിനോട് ചേർന്ന് ഒരു സർപ്പകാവ് ഉണ്ടാകുമായിരുന്നു. അവിടെ വിളക്ക് വെക്കലും പൂജകളും പതിവായിരുന്നു. ദൈവകോപം ഭയന്നാണ് കാവുകൾ വെ ട്ടിനശിപ്പിക്കാതെ  ഇന്നും പലരും അതിനെ സംരക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കാവുകൾ ഉൾപ്പെടുന്ന സ്ഥലം ആരും വാങ്ങാൻ ആഗ്രഹിക്കുന്നില്ല.എന്നാൽ ഇന്ന് പലരും കാവുകൾ. ഇല്ലാതാക്കാൻ വേണ്ടി ജ്യോതിഷിയുടെ സഹായം തേടുകയും അവിടെ കുടിയിരിക്കുന്ന ദേവതകളെ അവിടെനിന്നും ആവാഹിച്ചു അമ്പലങ്ങളിൽ കുടിയിരുത്തി കാവുകൾ വെട്ടിത്തളിച്ചു  അവിടെ കെട്ടിടങ്ങൾ പണിതുയർത്തുന്നു.

കാവുകൾ നേരിടുന്ന പ്രേശ്നങ്ങൾ


1. അന്യനിന്നു പോകുന്ന പാരമ്പര്യ വിശ്വാസങ്ങൾ.

2. നഗരവത്കരണം.

3. പ്രകൃതിവിഭവങ്ങളുടെ ചൂഷണം.

4. കന്നുകാലികളുടെ തീറ്റക്ക് വേണ്ടി കാവുകൾ കൈയേറുന്നു.



ഭാരതത്തിനു പുറമെ ഏഷ്യയുടെ പല ഭാഗങ്ങളിലും ആഫ്രിക്ക , യൂറോപ്പ് , അമേരിക്ക , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വിശുദ്ധ വനങ്ങൾ ഉണ്ട് . കേരളത്തിൽ കാവുകൾ എന്ന് അറിയപ്പെടുന്ന ഇവയെ തമിഴ്നാട്ടിൽ " കോവിൽ കാട്  "കർണ്ണാടകത്തിൽ "ദേവാരക്കാട്" മഹാരാഷ്ര്ടയിൽ "ദേവരായ" എന്നിങ്ങനെയാണ് വിളിക്കുന്നത്.ഭാരതത്തിൽ ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വിശുദ്ധ  വനങ്ങൾ ഉള്ളതായി കാണപ്പെടുന്നു.

Comments