Bombay Blood group/hh blood group എന്ന് കേട്ടിട്ടുണ്ടോ ? അറിയാം എന്താണെന്ന്.


 ബോംബെ ബ്ലഡ്‌ ഗ്രൂപ്പ്‌ എന്ന് കേട്ടിട്ടുണ്ടോ?? എന്നാൽ അങ്ങനെ ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ട്. വളരെ അപൂർവമായി മാത്രം കാണുന്ന ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ ആണ് ബോംബെ ബ്ലഡ്‌ ഗ്രൂപ്പ്‌. സാധാരണയായി നമുക്കറിയാവുന്ന ബ്ലഡ്‌ ഗ്രൂപ്പികൾ ആണ് A, B, AB,O എന്നിവ. ബോംബെ ബ്ലഡ് ഗ്രൂപ്പ്‌ ആദ്യമായി തിരിച്ചറിഞ്ഞത് 1952 ൽ ബോംബയിൽ Dr. Y. M bhende ആണ്. ഈ ബ്ലഡ്‌ ഗ്രൂപ്പിന് ബോംബെ ബ്ലഡ്‌ ഗ്രൂപ്പ്‌ എന്ന പേര് ലഭിച്ചത് ഇത് ആദ്യമായി ബോംബയിൽ ആണ് കണ്ടുപിടിച്ചത്. ബോംബെ ബ്ലഡ്‌ ഗ്രൂപ്പ്‌ അഥവാ hh ബ്ലഡ്‌ ഗ്രൂപ്പ്‌ എന്നും അറിയപെടുന്നു.


 ഇന്ത്യയിൽ ഈ ബ്ലഡ്‌ ഗ്രൂപ്പ്‌ 10000 ൽ  ഒരാൾക്കാണ് കാണപ്പെടുന്നത്. ബോംബെ ബ്ലഡ്‌ ഗ്രൂപ്പിക്കാർക്ക് A, B, AB, O എന്നീ ഗ്രൂപ്കളിൽ നിന്നും രക്തം സ്വീകരിക്കാൻ സാധിക്കില്ല. എന്നാൽ ABO ഗ്രൂപ്പിന്  ബ്ലഡ്‌ കൊടുക്കാൻ സാധിക്കും. ഒരു രക്ത ഗ്രൂപ്പ്‌ എതാണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് അതിലെ ആന്റിജൻ ആണ്. രക്തത്തിൽ A ആന്റിജൻ ആണ് ഉള്ളതെങ്കിൽ A ബ്ലഡ്‌ ഗ്രൂപ്പും ബി ആന്റിജൻ ആണ് എങ്കിൽ ബി ബ്ലഡ്‌ ഗ്രൂപ്പും A യും B യും ഉണ്ടെങ്കിൽ അത് AB ബ്ലഡ്‌ ഗ്രൂപ്പും A യും B യും ഇല്ലെങ്കിൽ O ബ്ലഡ്‌ ഗ്രൂപ്പും ആണ്.ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് Rh ഘടകമാണ്. Rh ഘടകം പോസിറ്റീവ് ആണെങ്കിൽ ബ്ലഡ്‌ ഗ്രൂപ്പ്‌ പോസ്റ്റിവും Rh ഘടകം നെഗറ്റീവ് ആണെങ്കിൽ ബ്ലഡ്‌ ഗ്രൂപ്പ്‌ നെഗറ്റീവും ആണ്.H എന്നൊരു ആന്റിജൻ എല്ലാ ബ്ലഡ്‌ ഗ്രൂപ്പിലിയും കാണും. എന്നാൽ ബോംബെ ബ്ലഡ്‌ ഗ്രൂപ്പിൽ  A, B, AB, O, H എന്നിവ ഒന്നും തന്നെ എല്ലാ. അപൂർവം ചിലരിലാണ് H ആന്റിജൻ ഇല്ലാത്തത്. അവരിൽ h എന്നൊരു ഘടകം മാത്രമേ കാണാറുള്ളു. ഇവരെയാണ് ബോംബെ ബ്ലഡ്‌ ഗ്രൂപ്പ്‌ എന്ന് വിളിക്കുന്നത്‌. രക്തം 35 മുതൽ 42 ദിവസം വരെയാണ് സംഭാരിച്ചു  വെക്കാൻ സാധിക്കുന്നത്. അതിനാൽ തന്നെ ബോംബെ ബ്ലഡ്‌ ഗ്രൂപ്പിന്റെ ലഭ്യത വളരെ കുറവാണ്.



#blood grops # covid 19 # how to

Comments