ലക്ഷദ്വീപിൽ സംഭവിക്കുന്നത് എന്ത്? Lakshadweep


 ലക്ഷദ്വീപിൽ കുറച്ചു നിയമങ്ങൾ കൊണ്ടുവന്നത്  എല്ലാവരും അറിഞ്ഞു കാണും. ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. ഇന്ത്യയിൽ നിലവിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണ് ഉള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രത്യേകത എന്തെന്നാൽ  അവിടുത്തെ ഭരണ നിർവഹണം നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അതോടൊപ്പം  ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. ഓരോ കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ്  ഗവൺറോ ആയിരിക്കും. ലക്ഷദ്വീപിന്റെ ഭരണത്തലവൻ അഡ്മിനിസ്ട്രേറ്റർ ആണ്. ലക്ഷദ്വീപ്പിലെ മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മയുടെ മരണത്തെതുടർന്നാണ്  കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹാവേലി, ദാമൻ ദിയു  എന്നിവയുടെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ ഖോഡ പട്ടേലിനു(ബി ജെ പി നേതാവ് )കേന്ദ്രം ലക്ഷദ്വീപ്പിന്റെ ചുമതലക്കൂടേ നൽകിയത്.2020 ഡിസംബറിൽ ആണ് അദ്ദേഹം ചുമതലയെടറ്റത്. സാധാരണയായി അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുന്നത് ഒരു ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥനെയാണ്.


കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ് ലക്ഷദ്വീപ് 32 സ്‌ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം.36 ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. അതിൽ 11 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ജനസംഖ്യ ഏകദേശം 95000 ആണ്. ലക്ഷദ്വീപിന്റെ തലസ്ഥാനം കവരതിയാണ്.കൊച്ചിയിൽ നിന്നും 400 കീ. മീ  മാറിയാണ് ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റിന്റെയും ലക്ഷദ്വീപിന്റെയും ഹൈകോടതി ഒന്നാണ്. പ്രധാനമായും മത്സ്യബന്ധനമാണ് അവിടുത്തെ തൊഴിൽ. ടൂറിസവും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.



പുതുതായി കൊണ്ടുവന്ന നിയമ പരിഷ്കാരങ്ങൾ


1. ഗുണ്ട ആക്റ്റ് നടപ്പിലാക്കി.

2. മദ്യശാലകൾക്ക് അനുമതി നൽകി.

3. തദ്ദേശിയർക്ക്  വീട് വെക്കണമെങ്കിൽ അനുമതി നേടണം. (അനുമതി കാലാവധി 3 വർഷം)

4. കോവിഡ് നിയന്ത്രണങ്ങൾ മാറ്റി.

5. കടൽത്തീരത്തുള്ള മത്സ്യ തൊഴിലാളികളുടെ ഷെഡ് പൊളിച്ചു മാറ്റി.

6. സ്കൂളുകളിലേ ഭക്ഷണത്തിൽ നിന്നും മാംസഹാരം  എടുത്തുമാറ്റി.

7. തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കുന്നവർക്ക് 2 ൽ കൂടുതൽ കുട്ടികൾ പാടില്ല എന്ന നിയമം കൊണ്ടുവന്നു.

8. ബേപ്പൂരിലെക്കുള്ള  വാണിജ്യ കപ്പലുകളുടെ സർവീസ്  ഒഴിവാക്കി.

9. കരാർ ജീവനക്കാരെ പിരിച്ചുവിട്ടു.

10. ജില്ലപഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കി.



Comments

Post a Comment