വെറുതെ (MALAYALAM KAVITHA)

  കാറ്റിൽ പറക്കാം വെറുതെ .

കാതം മറക്കാം വെറുതെ .

രാവിൽ തുറക്കാം വെറുതെ .

രാവും മറക്കാം വെറുതെ .

നേരം ഇരിക്കാം വെറുതെ.

പാട്ടും കേൾക്കാം വെറുതെ.

ആകാശം കാണാം അകലെ

കൈ നീട്ടി പിടിക്കാം വെറുതെ.

കുന്നോളം മോഹങ്ങൾ വെറുതെ .

കണ്ണീരും കയ്പ്പും വെറുതെ .

കാലം മാറും തനിയെ

പുതു ലോകം തീർക്കാം പതിയെ .

സ്വപ്നങ്ങൾ കാണാം അകലെ

കൈ എത്തി പിടിക്കാം പതിയെ

ആകാശം ഇരുളും വെറുതെ .

മഴയായ് അത് പൊഴിയും നിറയെ

ഒരു നേരം കുളിരും പതിയെ

മഴ മാഞ്ഞാൽ ചൂടാവും തനിയെ

വർണങ്ങൾ വിതറും കൺ നിറയെ

ഇരുൾ മാഞ്ഞാൽ മായും അത് അകലെ.

MALAYALAM KAVITHAKAL.

Comments