ഇതാ MONEY HEIST SEASON 5 .

 


ആരാധക വൃന്ദങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ട് പ്രൊഫസ്സറും കൂട്ടുകാരും സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലേക്ക്  എത്തും. മണി ഹേയ്സ്റ്റ് സീസൺ 5 ൻറെ (Money Heist season 5 ) റീലിസിങ്ങ് തീയ്യതി വന്നതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.

അഞ്ചാം സീസണിലെ ആദ്യ ഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണ് പുറത്തിറങ്ങുന്നത്. കാസ ഡി പാപ്പൽ എന്ന സ്പാനിഷ് സീരിസാണിത്. 2017ലാണ് കാസ ഡി പാപ്പൽ പുറത്തിറങ്ങുന്നത്. തുടർന്ന് മൊഴിമാറ്റം നടത്തുകയായിരുന്നു.

ബാങ്ക് ഒാഫ് സ്പെയിൻ കൊള്ളയടിക്കുകയാണ് ടീമിൻറെ ലക്ഷ്യമെന്ന് നാലാമത്തെ സീസണിൽ പറഞ്ഞിരുന്നു. നെയ്റോബി മരിക്കുന്നതും സീസൺ നാലിലാണ്. ഇതിനൊക്കെയുള്ള് പകരം വീട്ടൽ കൂടിയാണ് പുതിയ സീസൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന



കോവിഡ് കാലത്തായിരുന്നു സീസൺ അഞ്ചിൻറെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് പലവട്ടം കഥയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഏതായാലും ട്രെയിലറിലെ ആക്ഷൻ രംഗങ്ങൾ കണ്ട് ത്രില്ലിലാണ് മണി ഹെയിസ്റ്റ് ആരാധകർ.

ആദ്യം 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്വന്പരാജയമായിരുന്നു. അതിനാല്ഇതിനൊരു തുടര്ഭാഗം എന്നത് അണിയറപ്രവര്ത്തകര്ചിന്തിച്ചിരുന്നില്ല. എന്നാല്നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്ഡബ്ബ് ചെയ്ത് മണി ഹീസ്റ്റ് എന്ന പേരില്പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

https://youtu.be/1FhmnB6SwBc



Comments