കോവിഡ് കാലത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റിന്റെ മടങ്ങിവരവ് പുത്തൻ പരീക്ഷണത്തിലൂടെയായിരുന്നു. "3T Cricket" എന്നതാണ് പുതിയ പരീക്ഷണം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള താരങ്ങളാണ് സൊലീഡിറ്ററി കപ്പ് എന്ന മത്സരത്തിന്റെ ഭാഗമായത്.8 കളിക്കാർ വീതമുള്ള 3 ടീമുകൾ തമ്മിലാണ് മത്സരം. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ഡേലയുടെ 102 ാം ജന്മ വാര്‍ഷികദിനം കൂടിയായ ജൂലൈ 18ന് മല്‍സരം നടത്തിയത്. കൊവിഡ് ബാധിതര്‍ക്കു വേണ്ടിയുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് മത്സരം നടന്നത്.
ദക്ഷിണാഫ്രിക്കയുടെ 24 മുന്‍നിര താരങ്ങളാണ് ഈയൊരു മല്‍സരത്തില്‍ മൂന്നു ടീമുകള്‍ക്കു വേണ്ടി അണിനിരന്നത് . എട്ടു താരങ്ങള്‍ വീതമായിരിക്കും ഓരോ ടീമിലുമുണ്ടാവുക. ഈഗിള്‍സ്, കിങ്ഫിഷേഴ്സ്, കൈറ്റ്സ് എന്നിവയാണ് ടീമുകള്‍. ഈഗിള്‍സിനെ ഇതിഹാസ ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സും കിങ്ഫിഷേഴ്സിനെ യുവ പേസര്‍ കാഗിസോ റബാദയും കൈറ്റ്സിനെ നിലവിലെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും നയിച്ചു.
മത്സരത്തിന്റെ നിയമങ്ങൾ
1. 18 ഓവറുകളുള്ള 2 പകുതികളിലയെ 36 ഓവറുകളിലയാണ് മത്സരം നടക്കുന്നത്.
2. 12 ഓവാറിൽ 1 ഇന്നിങ്‌സിൽ ടീമുകൾ ബാറ്റ് ചെയ്യുന്നു. ആദ്യ പകുതിയിൽ ഒരു എതിരാളിയെയും രണ്ടാം പകുതിയിൽ മറ്റൊര് എതിരാളിയെയും നേരിടുന്നു.
3. ആദ്യ പകുതിയിൽ ടീമിന് ബാറ്റ് ചെയ്താൽ അടുത്ത പകുതിയിൽ ബോൾ ചെയ്യാം.
4. മത്സരത്തിന്റെ ക്രമം തീരുമാനിക്കുന്നത് ലക്കി ഡ്രാ വഴിയാണ്. ആദായത് ടോസ് ഇല്ല.
5. രണ്ടാം പകുതിയിൽ ഉയർന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ ബാറ്റ് ചെയ്യാം.
6. 7 ാം വിക്കറ്റ് വീണാൽ അവസാനത്തെ ബാറ്റ്സ്മാന് ഒറ്റയ്ക്ക് ബാറ്റ് ചെയ്യാം. സിംഗിളുകൾ പറ്റില്ല. ഇരട്ട സംഖ്യകൾ മാത്രമേ സ്കോർ ചെയ്യാൻ പറ്റുകയുള്ളു.
7. ആദ്യ പകുതിയിൽ 7 ാം വിക്കറ്റ് വീണാൽ ടീമിന് ആദ്യ പകുതി നഷ്ട്ടപെയ്ടുകയും അവസാന ബാറ്റ്സ്മാന് രണ്ടാം പകുതി പുന രാരമ്പിക്കുകയും ചെയ്യാം.
8. ഒരു ബൗളർക്കു പരമാവധി 3 ഓവർ അനുവാദനിയമാണ്.
9. കൂടുതൽ റൺസ് നേടുന്ന ടീമിന് സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ സ്ഥാനം ലഭിക്കുന്നു. രണ്ടു ടീമുകൾ സമനിലയായാൽ സൂപ്പർ ഓവർ വിജയിയെ തീരുമാനിക്കും. മൂന്നു ടീമും സമനിലയായാൽ മൂന്ന് പേരയും വിജയിയായി പ്രഖ്യാപിക്കും.




Comments
Post a Comment