ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്.വ്യാപകമായ പ്രകൃതി
നശീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് 1972 മുതല്
ഐക്യരാഷ്ട്രസഭ ഈ ദിനം ആചാരിക്കുന്നതിനുള്ള തീരുമാനം എടുത്തത്. എന്നാൽ 1974 ൽ ആണ് ആദ്യമായി പരിസ്ഥിതിദിനം ആചരിച്ചത്. പാരിസ്ഥിതികപ്രശ്നങ്ങൾ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും - ശ്രദ്ധയിൽ കൊണ്ടുവന്ന് ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ജൈവവൈവിധ്യം
സംരക്ഷിക്കാമെന്നതാണ് 2020ൽ മുന്നോട്ടുവെക്കുന്ന ലക്ഷ്യം. Celebrating
biodiversity അതായിരുന്നു മുദ്രാവാക്യം. (2020).'പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്.2018 ആണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥാപനങ്ങളുടെ കോമ്പൗണ്ടിലും മരം വച്ചുപിടിപ്പിക്കുകയാണ് ഈ ദിനത്തിൽ ചെയ്യുന്നത് .സ്കൂളുകളിൽ കുട്ടികൾക്ക് വൃക്ഷ തൈകൾ നൽകുകയും ചെയ്യുന്നു.പരി സ്ഥിതിസംരക്ഷണത്തിലൂടെ ഭൂമിയേയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന കർത്തവ്യമാണ് നിറവേറ്റേണ്ടത്.പത്തുകിണറിനു തുല്യം ഒരു കുളം, പത്തു കുളത്തിനുതുല്യം ഒരു തടാകം, പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ, പത്തു പുത്രന്മാർക്കു തുല്യം ഒരുവൃക്ഷം എന്ന മഹാഭാരതത്തിൽ പരാമർശിച്ചിട്ടുണ്ട്.
മണ്ണൊലിപ്പുതടയാൻ സഹായിക്കുന്നതു മരങ്ങളാണ്. കൂടാത ജൈവവളംകൊണ്ട് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നതും മരങ്ങളാണ്.അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ അളവുകുറയാതെകാത്തുസൂക്ഷിക്കുന്നതും സസ്യങ്ങളാണ്.ആഗോളതാപനം തടയാൻമരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ഭൂമിയുടെ ഉപരിതലംക്രമാതീതമായി ചൂടുപിടിക്കു ന്നതിൽനിന്നു രക്ഷനേടാൻ മരങ്ങളല്ലാതെ മറ്റുമാർഗ്ഗങ്ങളൊന്നുമില്ല. മണ്ണിലെ ജലാംശം നിലനിർത്താൻ മരങ്ങൾക്കു കഴിയുന്നു.
പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വൃക്ഷത്തെകൾ വിതരണം ചെയ്യുന്നുണ്ട്.നഗർ വൻ എന്നൊരു പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.



💚
ReplyDelete❣️
ReplyDelete