എന്താണ് ലോക ബാങ്ക് ?


 ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച അന്തരാഷ്ട്ര ബാങ്കിങ് സ്ഥാപനമാണ് ലോക ബാങ്ക്.യു. എസ്സിലെ ന്യൂഹാംപ്ഷയറിലേ ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്താണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിന് തീരുമാനമായത്. സമ്മേളനത്തിലാണ് അന്തരാഷ്ട്ര നാണയനിധി രൂപംകൊണ്ടതും.1945 ഡിസംബർ 27 ന് ലോക ബാങ്ക് നിലവിൽവന്നു.വാഷിംഗ്ട്ടൻ ഡി.സി ആണ് ഇതിന്റെ ആസ്ഥാനം.ലോക ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്ഡേവിഡ് മല്പാസ് ആണ്. ഗവൺർമാരുടെ സമിതിയും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മറ്റൊരു സമിതിയും ഒരു പ്രസിഡന്റ്മാണ് ബാങ്കിന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത്. അംഗ രാജ്യങ്ങളുടെ വികസനത്തിനും പുനര്നിര്മാണത്തിനും  വായ്പകൽ ദീർഘകാല അടിസ്ഥാനത്തിൽ നൽകുന്നത് ലോക ബാങ്കാണ്. സർക്കാരുകൾക്കും ഗവണ്മെന്റ് ഏജൻസികൾക്കും ഗവണ്മെന്റിന്റെ ഉറപ്പോടെ സ്വകാര്യ ഏജൻസികൾക്കും ലോക ബാങ്ക് വായ്പ നൽകാറുണ്ട്. ദാരിദ്ര്യ നിർമാർജനം ആണ്  ലോക ബാങ്കിന്റെ പ്രധാന ലക്ഷ്യം.ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കുക (Working for a world free of poverty ) എന്നതാണ് ലോക ബാങ്കിന്റെ ആപ്തവാക്യം. ലോക ബാങ്ക് ഗ്രൂപ്പ്പ്രധാനമായും 5 സ്ഥാപനങ്ങൾ ചേർന്നതാണ് ;

​IBRD(രാജ്യാന്തര പുനർനിർമ്മാണ വികസന ബാങ്ക് )

​IDA(രാജ്യാന്തര വികസന നിധി )

​IFC(രാജ്യാന്തര ധനകര്യ കോർപറേഷൻ )

​MIGA(ബഹുകക്ഷി നിക്ഷേപ സുരക്ഷ സമിതി )

​ICSID(രാജ്യാന്തര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം )


വിവരണം :-Akshaya Shaji

Comments