ഖത്തറിൽ വിസിൽ മുഴങ്ങാൻ ഇനി 8 ദിവസം മാത്രം ബാക്കി.2022 ഫുട്ബോൾ ലോകകപ്പ് ഇക്കുറി നടക്കുന്നത് ഖത്തറിൽ വെച്ചാണ്.22 മത് ലോകകപ്പ് മത്സരന് 2022 ൽ നടക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയംങ്ങളിൽ ആയാണ് മത്സരം നടക്കുന്നത്. അവസാനമായി ഫുട്ബോൾ ലോകകപ്പ് നടന്നത് 2018 ജൂൺ 15 ന് ആണ്. അന്നത്തെ വിജയികൾ ഫ്രാൻസ് ആയിരുന്നു. ഇതുവരെയും 17 രാജ്യങ്ങളിലായാണ് ലോകകപ്പ് നടന്നിട്ടുള്ളത്. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് എത്രയും ചെറിയ ഒരു രാജ്യത്തു ലോകകപ്പ് നടക്കാൻ പോകുന്നത്. ഫുട്ബോൾ ലോകകപ്പ് സാധാരണയെ ജൂൺ മാസത്തിലാണ് നടക്കുന്നത് എന്നാൽ ഇത്തവണ അറേബ്യൻ സമ്മറിനെ ഒഴുവാക്കാൻവേണ്ടി വിന്ററിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.$220 ബില്യൺ ഡോളർ ആണ് ഖത്തറിൽ ലോകകപ്പിനെ വരവേൽക്കാൻ വേണ്ടി ചിലവഴിച്ചിരിക്കുന്നത്.8 സ്റ്റേഡിയംങ്ങളിൽ ആയാണ് മത്സരം നടക്കുന്നത്.
ലുസൈൽ സ്റ്റേഡിയം
സ്റ്റേഡിയം 974
ആൽബയത് സ്റ്റേഡിയം
അൽ ജനൂബ്
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
അഹ്‌മദ് ബിൻ അലി സ്റ്റേഡിയം
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
അൽ തുമമാ സ്റ്റേഡിയം
ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഉത്ഘാടനവും ഫൈനൽ പോരാട്ടാവും അരങ്ങേരുന്നത്.80,000 കാണികൾക്ക് മത്സരം കാണാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയം ആണ് ഇത്. ഓരോ സ്റ്റേഡിയത്തിന് പ്രത്യേകതകൾ ഉണ്ട്. സ്റ്റേഡിയം 974 ഒരു തത്കാലിക സ്റ്റേഡിയം ആണ്. മത്സരശേഷം അത് പൊളിച്ചു മറ്റും.974 ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ആൽബയത് സ്റ്റേഡിയത്തിൽ 60000 കമ്മികൾക്ക് കളി കാണാനുള്ള സൗകര്യം ഉണ്ട്.

Comments
Post a Comment