മഴയായ് കവിത



മഴയായ് ഞാൻ പെയ്ത നേരം 
തുള്ളികൾ തഴുകുന്ന  യാമം  
കുളിരായ് പടരുന്നുവോ 
പ്രണയമായി അത് ഒഴുകുന്നതോ 

മണ്ണിൻ മൂലകളിൽ മഴത്തുള്ളികൾ 
ചുംബിച്ചു പോയ നേരം 
സ്നേഹമായ് ഞാൻ നനഞ്ഞു 
പാട്ടായ് അത് ഒഴുകി 

ചിറകുകൾ വെച്ച് അപ്പൂപ്പൻ താടി 
കാറ്റിൽ എത്തി 
നീന്തി തുടിച്ചു 
മഴത്തുള്ളിയായി ഞാൻ,
പ്രിയപ്പുഴയെ സ്നേഹിച്ചതും 

തണുത്തൊരാ വൈകുന്നേരം 
കറുത്തൊരാ  നേരം 
ഇടിയുടെ  നാദം 
ഇനിയുമൊരു മഴയിൽ
ഒന്നിച്ചു ചേരാൻ  ...


Comments